Blogger Template by Blogcrowds.

S. K. Pottekkatt.jpg


ജീവിതരേഖ



913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ്‌ അദ്ദേഹത്തിന്‌ യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്. 1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യഎന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌ എസ്‌.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്‌.
1957-ൽ തലശ്ശേരി പാർലമെന്റ് നിയോജകമണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. 1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ അഴീക്കോടായിരുന്നുമുഖ്യ തിരഞ്ഞെടുപ്പ് എതിരാളി.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1962), ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.കാലിക്കറ്റ്‌ സർവ്വകലാശാല ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു. 1982 ഓഗസ്റ്റ്‌ 6-ന്‌ അന്തരിച്ചു.
ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

പാർലമെന്റേറിയൻ

1957-ൽ തലശ്ശേരിയിൽ നിന്നും പാർലമെന്റിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു.പിന്നീട് 1962-ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി പാർലമെന്റിലേക്കു പൊറ്റക്കാട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോൿസഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്.

സാഹിത്യജീവിതം

1939ൽ പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ് പൊറ്റെക്കാടിന്റെ ആദ്യനോവൽ. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ മലബാറിലേക്കുള്ള  തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.

എസ്‌.കെ.പൊറ്റെക്കാട്ടിന്റെ പ്രധാന കൃതികൾ

നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്ഥിന്റെ വേലിയേറ്റം സൃഷ്ടിക്കനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് അവയെ സപ്ര്ശിച്ച് വായനക്കാരന്‌ പ്രതിപാധ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.


നോവൽ

  • 1937- വല്ലികാദേവി
  • 1941- നാടൻ പ്രമം
  • 1945- പ്രേമശക്ഷ
  • 1948- മൂടുപടം
  • 1948- വിഷകന്യക
  • 1959- കറാമ്പൂ
  • 1960- ഒരു തെരുവിന്റെ കഥ
  • 1971- ഒരു ദേശത്തിന്റെ കഥ
  • 1974- കുരുമുളക്
  • 1979- കബീന
  • നോർത്ത് അവന്യൂ
ഒരു ദേശത്തിന്റെ കഥ


ചെറുകഥകൾ

  • 1944 - ചന്ദ്രകാന്തം
  • 1944 - മണിമാളിക
  • 1945 - രാജമല്ലി
  • 1945- നിശാഗന്ധി
  • 1945 - പുള്ളിമാൻ
  • 1945 - മേഘമാല
  • 1946- ജലതരംഗം
  • 1946 - വൈജയന്തി
  • 1947- പൌർണ്ണമി
  • 1947- ഇന്ദ്രനീലം
  • 1948- ഹിമവാഹിനി
  • 1949- പ്രേതഭൂമി
  • 1949- രംഗമണ്ഡപം
  • 1952- യവനിക്കകു പിന്നിൽ
  • 1954- കള്ളിപൂക്കൾ
  • 1954- വനകൗമുദി
  • 1955- കനകാംബരം
  • 1960- അന്തർവാഹിനി
  • 1962- എഴിലമ്പാല
  • 1967- തെരഞ്ഞെടുത്ത കഥകൾ
  • 1968- വൃന്ദാവനം
  • 1970 - കാട്ടുചെമ്പകം


യാത്രാവിവരണം

  • 1947 - കശ്മീർ
  • 1949- യാത്രാസ്മരണകൾ
  • 1951- കാപ്പിരികളുടെ നാട്ടിൽ
  • 1954- സിംഹഭൂമി
  • 1954- നൈൽ ഡയറി
  • 1954- മലയ നാടുകളിൽ
  • 1955- ഇന്നത്തെ യൂറോപ്പ്
  • 1955- ഇന്തൊനേഷ്യൻ ഡയറി
  • 1955- സോവിയറ്റ് ഡയറി
  • 1956- പാതിരാസൂര്യന്റെ നാട്ടിൽ
  • 1958- ബാലിദ്വീപ്‌
  • 1960- ബൊഹേമിയൻ ചിത്രങ്ങൾ
  • 1967- ഹിമാലയൻ സാമ്രാജ്യത്തിൽ
  • 1969- നേപ്പാൾ യാത്ര
  • 1970- ലണ്ടൻ നോട്ട്ബുക്ക്
  • 1974- കെയ്റോ കഥകൾ
  • 1977- ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976- ആഫ്രിക്ക
  • 1977- യൂറോപ്പ്
  • 1977- ഏഷ്യ
അദ്ദേഹത്തിന്റെ യാത്രാ വിവരണ സാഹിത്യത്തിനു തുലനം ചെയ്യാൻ മറ്റൊന്നില്ല. അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
  • യാത്രാവിവരണം: നൈൽഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്‌, ലണ്ടൻ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (2 വാള്യങ്ങൾ), സിംഹഭൂമി
  • ചെറുകഥ: എസ്.കെ.പൊറ്റെക്കാടിന്റെ കഥകൾ, ഒട്ടകവും മറ്റ് പ്രധാന കഥകളും
  • കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി
  • സഞ്ചാരിയുടെ ഗീതങ്ങൾ


പ്രധാന പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ[2]
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
  • ജ്ഞാന പീഠം-ഒരു ദേശത്തിന്റെ കഥ






0 Comments:

Post a Comment



Newer Post Older Post Home