Blogger Template by Blogcrowds.

Thakazhi 1.jpg

           തകഴി ശിവശങ്കരപ്പിള്ള

1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.
തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ അന്തരിച്ചു

നോവൽ


01.ത്യാഗത്തിനു പ്രതിഫലം
02. ചെമ്മീൻ 1956
03.അനുഭവങ്ങൾ പാളിച്ചകൾ
04.അഴിയാക്കുരുക്ക്‌,
05.ഏണിപ്പടികൾ (1964
06.ഒരു മനുഷ്യന്റെ മുഖം
07.ഔസേപ്പിന്റെ മക്കൾ
08. കയർ (1978
09. കുറെ കഥാപാത്രങ്ങൾ
10.തോട്ടിയുടെ മകൻ(1947
11.പുന്നപ്രവയലാറിനു ശേഷം


ചെറുകഥാ സമാഹാരങ്ങൾ

01. ഒരു കുട്ടനാടൻ കഥ
02.ജീവിതത്തിന്റെ ഒരേട്‌
03.തകഴിയുടെ കഥകൾ
04.രണ്ടിടങ്ങഴി

ലേഖനം

01.എന്റെ ഉള്ളിലെ കടൽ



0 Comments:

Post a Comment



Newer Post Older Post Home