മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരംഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി
ജീവിതരേഖ
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛൻറെ ഇൻഷ്യലും മുത്തച്ഛൻറെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948 ൽ ഇൻറർമീഡിയേറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952 ൽ സാമ്പത്തികശാസ്ത്രത്തിൽബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഔദ്യോഗിക ജീവിതം
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ തത്തമ്മ കുട്ടികളുടെ ദ്വൈവാരികയുടെ മുഖ്യ പത്രാധിപരാണ് .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ , അമേരിക്ക , ജർമ്മനി , സിംഗപ്പൂര് , മാസിഡോണിയ , ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ . എൻ . വി. സന്ദർശനം നടത്തിയിട്ടുണ്ട് .
കാവ്യജീവിതം
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി അവാറ്ഡുകൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
- ------ ---------------------------------------------------------------------------------
കവിതകള്‍
- അമ്മ
- കാളവണ്ടിക്കാരന്റെ പാട്ട്
- കോതമ്പ് മണികള്‍
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിലാവിന്റെ ഗീതം
- മദ്ധ്യാഹ്ന ഗീതം
- മുത്തിയും ചോയിയും
- ആരോട് യാത്ര പറയേണ്ടൂ?
- അപരാഹ്നം
- എന്തിനിന്നും പൂത്തു?
- നീയില്ലാത്ത ഒരോണം
- ആവണിപാടം
- അശാന്തി പര്‍വ്വം
- ഏകലവ്യന്
- കുഞ്ഞേട്ത്തി
- ഒരു ഭൂമിഗീതം
- ഭൂമിക്കൊരു ചരമഗീതം
- കാളിന്ദി
- വീടുകള്‍
- അസ്തമയം
- പെങ്ങള്
- അന്യന്
- കൊച്ച് ദുഃഖങ്ങള്‍ ഉറങ്ങൂ
- എനിക്കും...
- നിശാഗന്ധീ നീയെത്ര ധന്യ
- പാണന്റെ ദുഃഖം
- രോഗം
- അമ്മ വിളിക്കുന്നു
- ഹേ, ഭാംസുരീ
- യാത്ര
- അഗ്നി
- ആകാശവും എന്റെ മനസ്സും
- ആര്‍ദ്രം
- ആനന്ദ ധാര
- ഉപ്പ്
- പഴയോരു പാട്ട്
- മയിൽപ്പിലി
Labels: കേരളത്തിലെ എഴുത്തുകാര്‍
0 Comments:
Subscribe to:
Post Comments (Atom)